ലോകം ഇന്ത്യയെ വീക്ഷിച്ച നാളുകൾ, കരുത്തും,ചങ്കുറപ്പുമുള്ള ഒരു ഭരണാധികാരിക്കൊപ്പം ഇന്ത്യ ഡിജിറ്റൽ യുഗത്തിലേക്ക് കുതിക്കാൻ തുടങ്ങുന്നു എന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷങ്ങൾക്കാണ് 2016 നവംബർ 8 സാക്ഷ്യം വഹിച്ചത്.
നിക്ഷേപകർക്ക് വൻ സാധ്യതകളുള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വന്ന മാറ്റങ്ങൾ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള പരിണാമമാണെന്ന് മനസിലാക്കി ലോകരാഷ്ട്രങ്ങൾ.
രാജ്യത്തിന്റെ വളർച്ചയ്ക്ക് ഭീകരതയും,കള്ളപ്പണവും,അഴിമതിയും വിഘാതമാകുന്നുവെന്ന് മനസിലാക്കിയാണ് പ്രധാനമന്ത്രി നോട്ട് നിരോധനം എന്ന ആശയം നടപ്പിലാക്കിയത്.
കഴിഞ്ഞ 25 വർഷത്തിലേറെയായി ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നമാണ് ഇടത്പക്ഷ തീവ്രവാദം.വികസനത്തിനെതിരായി, ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇടത് പക്ഷതീവ്രവാദികൾ ഇന്ത്യയിൽ നടത്തിയിരുന്നത്.
ജന്മിമാരെയും, വ്യവസായികളെയും ഭീഷണിപ്പെടുത്തിയും,മറ്റ് നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെയും രാജ്യത്തിനെതിരായ വിദ്ധ്വംസകപ്രവര്ത്തനങ്ങള്ക്ക് ഇവർ ശേഖരിച്ചിരുന്ന 1000 കോടിയിലേറെ വരുന്ന കള്ളപ്പണമാണ് നോട്ട് നിരോധനത്തിലൂടെ ഇല്ലാതാക്കാൻ സാധിച്ചത്.
രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നതില്‍ 85 ശതമാനം മൂല്യംവരുന്ന നോട്ടുകള്‍ പിന്‍വലിച്ചും ബാങ്കുകളില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതില്‍ വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയും മോദി കൊണ്ടുവന്ന സർജിക്കൽ സ്ട്രൈക്കാണ് കേരളത്തിലെ നിലമ്പൂർ കരുളായി വനമേഖലകളിൽ അധിപത്യമുറപ്പിച്ചിരുന്ന ഇടത് പക്ഷതീവ്രവാദികളെ പോലും ഗത്യന്തരമില്ലാതെ പുറത്തെത്തിച്ചത്.
കശ്മീരിൽ അതിർത്തി കടന്നുള്ള ഭീകരതയാണ് രാജ്യം നേരിടുന്ന മറ്റൊരു ഭീഷണി. ഇന്ത്യ നേരിടുന്ന ഭീകരവാദ ഭീഷണികളിൽ പാകിസ്ഥാൻ സര്‍ക്കാര്‍, സൈന്യം, ചാര സംഘടനകള്‍ എന്നിവയ്ക്ക് നേരിട്ട് പങ്കുണ്ട്.
പാകിസ്ഥാനിൽ അച്ചടിക്കുന്ന വ്യാജ ഇന്ത്യൻ കറൻസികളാണ് ഭീകരപ്രവർത്തനങ്ങൾക്കായി പ്രധാനമായും ഉപയോഗിച്ചിരുന്നത്.നോട്ട് നിരോധനത്തിലൂടെ ഇത്തരം സാമ്പത്തിക വശം തന്നെ ഇല്ലാതാക്കാനായി.മാത്രമല്ല കടൽ കടന്ന് ഇന്ത്യയിലെത്തുന്ന നല്ലൊരു പങ്ക് ഹവാല പണത്തിന്റെ തോതും ഇല്ലാതായി.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുകളില് നിരവധി പണമിടപാടുകള്‍ കണ്ടെത്തി.
നോട്ട് നിരോധനത്തിനു ശേഷം നടന്ന നിയമസഭാ,തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബിജെപി വൻ വിജയം നേടിയത് നോട്ട് നിരോധനത്തെ ജനങ്ങൾ പിന്തുണച്ചതിന്റെ തെളിവുകളാണ്.യു പി അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ ബിജെപി നേരിട്ടതും ഈ ജനപിന്തുണയുടെ ബലത്തിലാണ്.
ത്രിപുര,രാജസ്ഥാൻ,കർണാടക,ഗുജറാത്ത് എന്നിവിടങ്ങളിലെ തദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയവും നോട്ട് നിരോധനം ഉചിതമെന്നതിന് സാക്ഷ്യങ്ങളായിരുന്നു,
ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ട് നിരോധന പ്രഖ്യാപനത്തെ എതിര്‍ത്തപ്പോൾ ,ലോകരാഷ്ട്രങ്ങൾ ഇന്ത്യയെ അറിഞ്ഞതും ഇതേ പ്രഖ്യാപനത്തിന്റെ പേരിലായിരുന്നു.
ഭീകരതക്കെതിരെ,കള്ളപ്പണത്തിനെതിരെ,അഴിമതിക്കെതിരെ നട്ടെലുള്ള ഒരു ഭരണാധികാരി നടത്തിയ പോരാട്ടമായിരുന്നു ലോകരാജ്യങ്ങൾക്കിടയിൽ മോദിയുടെ ‘സർജിക്കൽ സ്ട്രൈക്ക്‘