കൊച്ചി: സംസ്ഥാനത്ത് ഉയർന്നുവരുന്ന ജിഹാദി ഭീകരത കണ്ടില്ലെന്ന് നടിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ കണ്ണുകെട്ടി സെൽഫിയെടുത്ത് പ്രതിഷേധവുമായി ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ പ്രവർത്തകർ.
സംസ്ഥാന സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായി കണ്ണുകെട്ടി സെല്ഫിയെടുത്തുള്ള പ്രതിഷേധം നവ മാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്. നിരവധിയാളുകളാണ് കമ്ണുകെട്ടിയുള്ള സെൽഫികൾ പേസ്ബുക്കിൽ പങ്കുവെക്കുന്നത്. സേവ് കേരള ഫ്രം ജിഹാദീസ് എന്ന ഹാഷ് ടാഗോടെയാണ് പ്രതിഷേധം നടക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെയും സത്യസരണിയുടെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി എടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥക്കെതിരെയാണ് കണ്ണുകെട്ടി പ്രതിഷേധം നടത്തുന്നതെന്ന് ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ പ്രവർത്തകർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന 5 പേർ കണ്ണൂരിൽ നിന്ന് പിടിയിലായിരുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഐഎസിൽ ചേരുന്നത് കേരളത്തിൽ നിന്നാണെന്ന് ദേശീയ അന്വേഷണ ഏജൻസിയും വിവിധ രഹസ്യാന്വേഷണ ഏജൻസികളും റിപ്പോർട്ട് ചെയ്തിരുന്നു.