‘വില്ലന്റെ’ വ്യാജൻ ഇന്റർനെറ്റിൽ; എത്തിയത് ഫ്രാൻസ് വഴി

മോഹൻലാൽ നായകനായി ബി.ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്ത വില്ലൻ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്സ് എന്ന വെബ് സൈറ്റിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഫ്രാൻസിൽ നിന്നാണ് ചിത്രം അപലോഡ് ചെയ്തിരിക്കുന്നത് .

മോഹൻലാലും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച വില്ലൻ റിലീസ് ചെയ്ത് രണ്ടാഴ്ച്ചയ്ക്ക് അകമാണ് വ്യാജ പതിപ്പ് തമിഴ് റോക്കേഴ്സ് എന്ന സൈറ്റിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഫ്രാൻസിൽ നിന്നാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നതെന്നാണ് സൈബർ സെല്ലിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.

പൈറസിക്കെതിരെ തമിഴ് താരം വിശാൽ എടുത്ത നിലപാടുകൾക്ക് പകരം വീട്ടാനാണ് വിശാൽ അഭിനിയിച്ച മലയാള ചിത്രം ഇന്‍റർനെറ്റിൽ പ്രദർശിപ്പിച്ചതെന്നാണ് വിവരം. നേരത്തെ വിശാൽ അഭിനയിച്ച തുപ്പരിവാളൻ ഉൾപ്പടെയുളള ചിത്രങ്ങളും ഇത്തരത്തിൽ പ്രദർശിപ്പിച്ചിരുന്നു .

യുഎഇ അടക്കം 80 സെന്‍ററുകളിൽ ചിത്രം പ്രദർശപ്പിക്കുന്നതിനിടയിലാണ് വ്യാജൻ പ്രചരിക്കുന്നത്. വില്ലൻ ഇന്‍റർനെറ്റിൽ നിന്നും നീക്കം ചെയ്യാൻ കേരള പോലീസിലെ സൈബർ വിഭാഗം നടപടികൾ ആരംഭിച്ചു.

Shares 121

വികസന വിരോധികളുടെ വിരട്ടലിന് വിധേയമാകില്ലെന്ന് മുഖ്യമന്ത്രി

Next Story »

കോൺഗ്രസ്സ് ഒളിച്ചോടുന്നു, ഹിമാചലിലെ തെരഞ്ഞെടുപ്പ് ബിജെപി യുടെത് മാത്രം; മോദി

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്