കുവൈറ്റ് :ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരുടെ നിയമനം കുവൈറ്റ് താത്കാലികമായി നിര്‍ത്തിവച്ചു. ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗായാണ് നടപടി. കുവൈറ്റ് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ചെന്നൈയിലെ ഓവര്‍സീസ് മാന്‍പവര്‍ ലിമിറ്റഡ് വഴി 2000 ഇന്ത്യന്‍ നഴ്സുമാരെ നിയമിക്കാനുള്ള മൂന്ന് കുവൈറ്റ് ഏജന്‍സികളുടെ നടപടികളും താത്കാലികമായി മരവിപ്പിച്ചു. നഴ്സുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പരിഹരിക്കുന്നതുവരെയാണ് നിയമനം നിര്‍ത്തിവച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
നഴ്സുമാരുടെ നിയമനത്തില്‍ സുതാര്യതയും നൈതികതയും ഉറപ്പുവരുത്താനായി ഒന്നോ രണ്ടോ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന നിയമനം നടത്തുന്ന കാര്യവും കുവൈറ്റ് ആരോഗ്യമന്ത്രാലയം പരിഗണിക്കുന്നുണ്ട്. തൊഴിലന്വേഷകര്‍, കുവൈറ്റിലോ ഇന്ത്യയിലോ ഉള്ള ഏജന്‍സികളുടെ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കുവൈറ്റ് ഇന്ത്യന്‍ എംബസ്സി അറിയിച്ചു.
കൂടാതെ, ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ ജോലിചെയ്യുന്ന 257 നഴ്സുമാരുടെ ശംബളം മുടങ്ങിയ വിഷയം പരിഹരിക്കുന്ന കാര്യവും മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഉണ്ട്. ഇവരെ ഉള്‍ക്കൊള്ളാന്‍ തക്ക തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യമാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്.