ഉത്തർപ്രദേശ് : റായ്ബറേലിയിലെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി.
നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.പലരുടെയും നില ഗുരുതരമാണ്.സംഭവം നടക്കുമ്പോള്‍ 150-ഓളം തൊഴിലാളികള്‍ കേന്ദ്രത്തിലുണ്ടായിരുന്നു.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
നീരാവി കടന്നുപോകുന്ന കുഴല്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയത്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും, ഗുരുതര പരിക്കേറ്റവര്‍ക്ക് 50,000 രൂപവീതവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹായധനം പ്രഖ്യാപിച്ചു.