കൊല്ലം: ഗൗരിനേഘയുടെ മരണത്തെ തുടർന്ന് അടച്ചിട്ട ട്രിനിറ്റി ലൈസിയം സ്കൂൾ ഇന്ന് തുറക്കും. കളക്ടറുടെ അദ്ധ്യക്ഷതയിൽ ഇന്നലെ വൈകിട്ട് ചേർന്ന യോഗത്തിലാണ് സ്കൂൾ തുറക്കാൻ തീരുമാനമെടുത്തത്.
സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കാന്‍ പോലീസിനോട് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. അദ്ധ്യാപകർക്ക് ബോധവൽക്കരണം നൽകാനും കുട്ടികൾക്ക് കൗൺസിലിംഗ് നൽകാനും യോഗത്തിൽ തീരുമാനമായിരുന്നു.
സ്കൂൾ തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും സംഘർഷ സാധ്യത മുൻനിർത്തി ജില്ലാ ഭരണകൂടം ഇത് തടയുകയായിരുന്നു. തുടർന്നാണ് ഇന്നലെ വൈകിട്ട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്. പോലീസ് സംരക്ഷണത്തിലാകും സ്കൂൾ തുറക്കുക.