തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സ്വാശ്രയ എംബിബിഎസ് കോളേജുകളിലെ എംബിബിഎസ് ഫീസ് നിശ്ചയിച്ചു. ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള തൃശൂർ അമല മെഡിക്കൽ കോളേജ്, ജുബിലി മിഷൻ മെഡിക്കൽ കോളേജ്, പുഷ്പഗിരി ഇസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, മലങ്കര ഓർത്തഡോക്സ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ഫീസ് ആണ് നിശ്ചയിച്ചത്.
ഈ വർഷത്തെ എംബിബിഎസ് പ്രവേശനത്തിന് 4.85 ലക്ഷം രൂപയും അടുത്ത കൊല്ലം 5.6 ലക്ഷവുമായിരിക്കും ഫീസ്. എൻ ആർ ഐ സീറ്റുകളിലേക്ക് ഇക്കൊല്ലം 18 ലക്ഷവും അടുത്ത വർഷം 20 ലക്ഷവുമായിരിക്കും പ്രവേശന ഫീസ്.
താത്കാലികമായി നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ വാർഷിക ഫീസിൽ നിന്നും നാമമാത്രമായ കുറവാണ് ഫീസ് നിർണ്ണയ സമിതി നടപ്പിലാക്കിയിരിക്കുന്നത്.
17 ഓളം സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് ഘടന ഇത് വരെ നിശ്ചയിച്ചിട്ടില്ല. അതേസമയം കെ.എം.സി.റ്റി മെഡിക്കൽ കോളേജിൽ 4.8 ലക്ഷം രൂപ ഫീസ് നിർണ്ണയിച്ചത്തിനെതിരെയുള്ള കോളേജിന്റെ പരാതി കോടതിയുടെ പരിഗണനയിലാണ്.