ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവ് പ്രേം കുമാർ ധുമ്മൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ,ഹിമാചൽ പ്രദേശിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും.
73 കാരനായ ധുമ്മൽ 1998 ലും,2008 ലും ഹിമാചലിൽ മുഖ്യമന്ത്രിയായിരുന്നു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ ഹിമാചൽ പ്രദേശിലെ കൻഗ്ര യിൽ നടന്ന പൊതുയോഗത്തിലാണ് ധുമ്മലിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.