കണ്ണൂർ : ഐ എസിൽ പ്രവർത്തിക്കാൻ ചേർന്ന ശേഷം കൊല്ലപ്പെട്ട മലയാളി ഭീകരരുടെ വിവരങ്ങൾ പുറത്ത്.കണ്ണൂരിൽ നിന്ന് പോയ അഞ്ച് പേരാണ് കൊലപ്പെട്ടതെന്ന് പോലീസിന് വിവരം നേരത്തെ ലഭിച്ചിരുന്നു. ഈ വിവരമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
ഐ.എസിന് വേണ്ടി കണ്ണൂരിൽ നിന്ന് സിറിയയിലേക്ക് പോയ 5 ഭീകരരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ കുടുംബത്തോടൊപ്പം ഐ.എസിൽ പ്രവർത്തിക്കാൻ പോയവരുമുണ്ട്.
മുണ്ടേരി സ്വദേശി ഷജിൽ, പാപ്പിനിശേരി സ്വദേശി ഷമീർ, ഷമീറിന്റെ മകൻ സൽമാൻ, ചാലാട് സ്വദേശി ഷഹനാദ്, വളപട്ടണം സ്വദേശി റിഷാൽ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരില്‍ റിഷാല്‍, ഷജീല്‍, ഷമീര്‍ എന്നിവരുടെ ഭാര്യമാരും മക്കളുമടക്കമുള്ളവര്‍ വിവിധ പ്രദേശങ്ങളില്‍ ക്യാംപുകളിലുണ്ട്. നിലവില്‍ ഐ.എസ് ക്യാംപുകളില്‍ തന്നെയുള്ളവരുടെ പക്കല്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാല്‍ റിഷാലിന്റെ മരണം സംബന്ധിച്ച് മാത്രം കൂടെയുള്ളവരില്‍ നിന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.