ന്യൂഡൽഹി : ജിയോക്ക് വെല്ലുവിളിയാകാൻ എയർടെല്ലും,ലാവയും കൈകോർക്കുന്നു.1699 രൂപക്ക് 4ജി സ്മാർട് ഫോണുകൾ വിപണിയിലെത്തിക്കാനാണ് തീരുമാനം.
നിലവിൽ 1399 രൂപയുടെ എയർടെൽ-കാർബൺ എ40 ഫോൺ നൽകുന്നതിലും കൂടുതൽ പ്ലാനുകളുമായാണ് എയർടെൽ-ലാവ ഫോണുകൾ വിപണിയിലെത്തുന്നത്.4.5-5 ഇഞ്ച് വരെയുള്ള ഡിസ്പ്ലേകളാണ് പുതിയ ഫോണിനുള്ളതെന്നാണ് സൂചന.
3500 രൂപയാണ് എയർടെൽ-ലാവ ഫോണുകൾക്ക് ആദ്യം നൽകേണ്ടത്.ഇതിൽ 1801 രൂപ കമ്പനി പിന്നീട് തിരികെ നൽകും.എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാണെന്നോ,എയർടെൽ-കാർബൺ എ40 ഫോണിന്റേതുപോലെ പദ്ധതി എത്രത്തോളം നടപ്പാകുമെന്നും ആശങ്കയുണ്ട്.
ഉപഭോക്താക്കളെ ആകർഷിക്കും വിധത്തിൽ നിരവധി ഡേറ്റാ ഓഫറുകളും,കോൾ റേറ്റിംഗ് ഓഫറുകളും എയർടെൽ-ലാവ ഫോണുകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്