ആലപ്പുഴ: കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയിലേക്ക്.കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് കളക്ടര്‍ ടി വി അനുപമ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിനെതിരെയാണ് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണെന്ന് തോമസ് ചാണ്ടി സത്യവാങ്മൂലത്തില്‍ ചുണ്ടിക്കാട്ടുന്നു.കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ നടപടി എടക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ റിപ്പോര്‍ട്ടിനെയാണ് സത്യാങ്മൂലത്തില്‍ മന്ത്രി ചോദ്യം ചെയ്യുന്നത്.
റവന്യൂ സെക്രട്ടറി പി എച്ച് കുര്യനാണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച്ച ആലപ്പുഴ നഗരസഭ ലേക്ക് പാലസ് റിസോര്‍ട്ടിന് നോട്ടീസും അയച്ചിരുന്നു.ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് മന്ത്രി കോടതിയെ സമീപിച്ചിരിക്കുന്നത്.