കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഷിയാ പള്ളിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 30ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറൻ കാബൂളിലെ ഇമാം സമാൻ ഷിയാ പള്ളിയിലാണ് ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കെത്തിയ വിശ്വാസികൾക്ക് നേരെ വെടിയുതിർത്ത ശേഷം ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പരിക്കേറ്റതിൽ പലരുടേയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
കഴിഞ്ഞ ആഗസ്റ്റിൽ കാബൂളിലുണ്ടായ സമാനമായ ആക്രമണത്തിൽ 30പേർ കൊല്ലപ്പെട്ടിരുന്നു.