ലണ്ടന്‍:ബ്രിട്ടീഷ് ഭരണകാലത്ത് ജാലിയന്‍വാലബാഗില്‍ നടത്തിയ കൂട്ടകൊലയ്ക്ക് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചു.ബ്രിട്ടണിലെ ഏറ്റവും മുതിര്‍ന്ന ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റ് അംഗം വീരേന്ദ്ര ശര്‍മ്മയാണ് പ്രമേയം അവതരിപ്പിച്ചത്.
1919 ല്‍ അമൃത് സറില്‍ നടന്ന കൂട്ടകൊലയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വിരേന്ദ്ര ശര്‍മ്മ പ്രമേയം മേശപ്പുറത്ത് വെച്ചത്.ഇതുവരെ 5 അംഗങ്ങള്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ജാലിയന്‍വാലാബാഗ് കുട്ടക്കൊലയുടെ 100-ാം വാര്‍ഷികം അടുക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ശക്തമായൊരേടാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല.ബ്രിട്ടീഷ് ഭരണത്തെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ ഇത് കാരണമായി.ഇത്തരമൊരു അപരിഷ്കൃത പ്രവര്‍ത്തിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ തളളി പറയേണ്ടതുണ്ടെന്ന് ലേബര്‍ പാര്‍ട്ടി അംഗം വീരേന്ദ്ര ശര്‍മ്മ പറഞ്ഞു.
1919 ല്‍ ജാലിയന്‍വാലാബാഗില്‍ യോഗം ചേര്‍ന്ന ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ ബ്രിട്ടീഷ് സൈന്യം വെടിവെക്കുകയായിരുന്നു.