ന്യൂഡൽഹി: ചൈനീസ് സഹായം കൈപ്പറ്റി സിപിഎം. നിബന്ധനകൾ ലംഘിച്ച് കേന്ദ്രകമ്മിറ്റി അംഗങ്ങൾക്ക് ചൈനയുടെ സമ്മാനം. എകെജി ഭവനിലെത്തി പാരിതോഷികം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചു.
ചൈനീസ് എംബസിയുടെ വാഹനത്തിൽ എകെജി ഭവനിലെത്തിയാണ് പാരിതോഷികങ്ങൾ വിതരണം ചെയ്തത്.
മുൻപ് പലതവണ സിപിഎം ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ദോക് ലാം വിഷയത്തിലടക്കം ഇന്ത്യ ചൈന ബന്ധം വഷളായി നിൽക്കുന്ന സാഹചര്യത്തിൽ സിപിഎം ചൈനീസ് അനുകൂല നിലപാട് സ്വീകരിക്കുകയും ചൈനയിൽ നിന്ന് പാരിതോഷികങ്ങൾ വാങ്ങുകയും ചെയ്യുന്നത് ഗൗരവമായി കാണേണ്ടതാണെന്ന് അഭിപ്രായം ഉയർന്ന് കഴിഞ്ഞു.