ന്യൂഡല്‍ഹി:ഇന്ത്യന്‍ നാവിക സേനയുടെ കപ്പലായ ഐഎന്എസ്വി തരിണിയിലെ നാവികസേനാംഗങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വീഡിയോ കോളിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്.
ലോകംചുറ്റല്‍ ദൗത്യത്തിലാണ് ഐഎന്‍എസ് വി തരിണി.രാജ്യം ദീപാവലി ആഘോഷിക്കുന്ന ഈ മംഗള വേളയില്‍ രാജ്യത്തിന്റെ പേരില്‍ നാവികസേനാംഗങ്ങള്‍ക്ക് ആശംസകള്‍ നേരന്നു എന്നും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കട്ടെ എന്നും പ്രധാനമന്ത്രി പറഞ്ഞു
2017 ഒക്ടോബര്‍ 16 ന് ലോകംചുറ്റല്‍ ദൗത്യത്തിന് പുറപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രി നാവികസേനാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.
ഐഎന്‍എസ് വി തരിണിയില്‍ ആറ് വനിത നാവികസേനാംഗങ്ങളാണ് ലോകം ചുറ്റല് ദൗത്യത്തില്‍ ഉളളത്.2018 മെയ് വരെയാണ് ദൗത്യത്തിന്റെ ദൈര്‍ഖ്യം.പരിക്രമണത്തിനിടെ നാല് തുറമുഖങ്ങളില്‍ മാത്രമാണ് ഇവര്‍ അടുക്കുക.ഇപ്പോള്‍ ഓസ്ട്രേലിയന്‍ തീരത്തോട് അടുക്കുന്ന ഐഎന്എസ്വി തരിണി ഒക്ടോബര്‍ 22 ന് അവിടെ എത്തും.
പ്രതിരോധ മന്ത്രി നിര്മലസീതാരാമനും സേനാംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.ട്വിറ്ററിലൂടെയാണ് മന്ത്രി ആശംസകള്‍ നേര്‍ന്നത്.