പാല:അറുപത്തിയൊന്നാമത് സ്കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്.സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരത്തിലാണ് പാലക്കാടിന് സ്വര്‍ണം.പറളി സ്കുളിലെ പി എന്‍ അജിത്തിനാണ് സ്വര്‍ണം.കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപിക്ക് വെളളിയും ലഭിച്ചു.
മേളയിലെ രണ്ടാം സ്വര്‍ണം 3000 മീറ്ററില്‍ എറണാകുളം ജില്ലയ്ക്ക്.മാര്‍ബേസില്‍ സ്കൂളിലെ അനുമോള്‍ തമ്പിയാണ് രണ്ടാം സ്വര്‍ണം നേടിയത്.മൂന്നാം സ്വര്‍ണം ജൂനിയര്‍ ആണ്‍കുട്ടുകളുടെ 3000 മീറ്ററിന് തിരുവനന്തപുരം സായിയിലെ സല്മാന് നേടി.
സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററോടെയാണ് രാവിലെ മത്സരം ആരംഭിച്ചത്.രാവിലെ ഏഴുമണിക്കാണ് മേള തുടങ്ങിയത്.
വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഔപചാരികമായി മേള ഉദ്ഘാടനം ചെയ്യും.25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലായില്‍ മേള വരുന്നത്.സിന്തറ്റിക്ക് ട്രാക്ക് നിര്‍മിച്ചതിന് ശേഷമുളള ആദ്യ സംസ്ഥാന മീറ്റാണിത്.