കൊച്ചി : ഭാഷപണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ.തുറവൂര്‍ വിശ്വംഭരന് അന്തരിച്ചു.74 വയസ്സായിരുന്നു.അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എറണാകുളം മഹാരാജാസ് കോളേജ് അദ്ധ്യാപകനായിരുന്ന അദ്ദേഹം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്യപ്പുണിത്തുറയില് നിന്നുളള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.
തപസ്യയുടെ മുന്‍ അധ്യക്ഷനായിരുന്നു.1943 ല്‍ ആലപ്പുഴ ജില്ലയിലെ തുറവൂര്‍ ആണ് ജനിച്ചത്.ഭാര്യ കാഞ്ചന.മക്കള്‍ സുമ, മഞ്ജു