ഉത്തര്‍പ്രദേശ്:സമൂഹ മാദ്ധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് മുസ്ലിങ്ങള്‍ക്ക് വിലക്ക്.ഉത്തര്‍പ്രദേശിലെ സഹാരന്പൂറിലെ ദാറുല്‍ ഉലും ദിയോബന്ദ് ആണ് വിലക്ക് ഏര്‍പ്പെടുത്തി ഫത്വ പുറപ്പെടുവിച്ചത്.
മുസ്ലീം സ്ത്രീകളും പുരുഷന്മാരും സ്വന്തം ചിത്രമോ കുടുംബത്തില്‍ ഉളളവരുടെ ചിത്രമോ സമൂഹമാദ്ധ്യമങ്ങള്‍ ഇടാന്‍ പാടില്ല.ഇങ്ങനെ ചെയ്യുന്നത് അനിസ്ലാമികമാണെന്നാണ് ദാറൂല്‍ ഉലും ദിയോബന്ദിന്െറ വിലയിരുത്തല്‍.
ഒക്ടോബര്‍ 18 നാണ് ഫത്വ പ്രഖ്യാപിച്ചത്.സമൂഹ മാദ്ധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഇടുന്നത് സംബന്ധിച്ച് ഉയര്‍ന്ന ചോദ്യത്തിനാണ് ഫത്വ ഇറക്കിയത്.അനാവശ്യമായി ചിത്രങ്ങള്‍ എടുക്കുന്നത് തന്നെ ഇസ്ലാം മത പ്രകാരം തെറ്റാണ് അപ്പോള്‍ എങ്ങനെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഇടുന്നത് ശരിവെക്കുക എന്ന് മുഫ്തി താരീഖ് ഖാസ്മി പറഞ്ഞു.
ഇതിന് മുമ്പ് ദാറൂല്‍ ഉലും ദിയോബന്ദ് മുസ്ലീം സ്ത്രീകള്‍ മുടി മുറിക്കുന്നതിനെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു.