ഭീകരരുടെ സുരക്ഷിത താവളങ്ങള്‍ നശിപ്പേക്കേണ്ടത് അത്യാവശ്യമാണ്.ഭീകരര്‍ക്ക് പിന്തുണ നല്കുന്ന രാജ്യങ്ങള്‍ അത് അവസാനിപ്പിക്കണം.അഫ്ഗനിസ്ഥാനില്‍ ഭീകരാക്രമണം വര്‍ദ്ധിച്ചു വരുന്നത് ആശങ്ക ഉയര്‍ത്തുന്നു.ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളുടേയും അഫ്ഗാനിലെ ജനങ്ങളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു.ഭീകരാക്രമണ ഭീഷണി നേരിടുന്ന രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 43 സൈനികര്‍ ആണ് കൊല്ലപ്പെട്ടത്.9 പേര്‍ക്ക് ഗുരുതര പരിക്കുകള്‍ ഉണ്ട്.ആക്രമണത്തിന് പിന്നാലെ ശക്തമായ വെടിവെപ്പും നടന്നു.ഏറ്റുമുട്ടലില്‍ സൈന്യം 10 ഭീകരരെ വധിച്ചു.