ന്യൂഡന്‍ഹി : ത്യശുര്‍ ബ്രദേഴ്സ് പുറത്തിറക്കിയ വന്ദേ ഭാരതാബേ എന്ന ഗാനത്തിന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ പ്രശംസ.ട്വിറ്ററിലൂടെയാണ് മന്ത്രി പ്രശംസ അറിയിച്ചത്.
രാജ്യത്തെ സംരക്ഷിച്ചു കൊണ്ട് രാപ്പകല്‍ ഇല്ലാതെ അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈന്യത്തിന് ആദര സൂചകമാണ് തൃശൂര്‍ ബ്രദേഴ്സ് ഈ ഗാനം ഇറക്കിയിരിക്കുന്നത്.
കര്‍ണാട്ടിക്ക് ശാസ്ത്രീയ സംഗീതജ്ഞരായ ശ്രീകൃഷ്ണ മോഹന്‍ രാംകുമാര്‍ മോഹന്‍ എന്നിവരാണ് തൃശൂര്‍ ബ്രദേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്നത്.
ഗംഗാ നദിയുടെ സംരക്ഷണത്തിനായി ഇവര്‍ ഇറക്കിയ നമാമി ഗംഗേ എന്നു തുടങ്ങുന്ന ഗാനം വളരെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.എആര്‍ റഹ്മാന് ഉള്‍പ്പെടെയുളള പ്രമുഖര്‍ ഗാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
A beautiful tribute. Do listen. Thanks @TrichurBrothers https://t.co/WNGerZgIsb
— Nirmala Sitharaman (@nsitharaman) October 19, 2017