കാബൂള്‍:അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം.സൈനികത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ 43 സൈനികര്‍ കൊല്ലപ്പെട്ടു.അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലാണ് സംഭവം.
ആക്രമണത്തില്‍ സൈനികത്താവളം മൊത്തമായി നശിച്ചു.രണ്ടു സൈനികര്‍ക്ക് മാത്രമാണ് പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെടാന്‍ സാധിച്ചത്.ആക്രമണത്തില്‍ പരിക്കേറ്റ 9 സൈനികരുടെ നില ഗുരുതരമാണെന്ന് അഫ്ഗാന് പ്രതിരോധ വക്താവ് ദൗലത്ത് വാസിരി അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു.60 സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് താലിബാന് അവകാശപ്പെടുന്നത്.അതേസമയം 10 ഭീകരരെ വധിച്ചതായി അഫ്ഗാന് സൈനിക വക്താക്കള്‍ അറിയിച്ചു.