ന്യൂഡല്‍ഹി: അടിയന്തര ഘട്ടങ്ങളില്‍ ദേശിയ പാതകളെ റണ്‍വേകളാക്കി ഉപയോഗിക്കാനുളള പരീക്ഷണങ്ങളുടെ ഭാഗമായി വ്യോമസേനയുടെ 20 യുദ്ധവിമാനങ്ങള്‍ അടുത്താഴ്ച്ച ലഖ്നൗ- ആഗ്ര ദേശിയ പാതയില്‍ പറന്നിറങ്ങും.
മിറാഷ് 2000,സുഖോയ് 30 എംകെഐ എന്നീവിമാനങ്ങളും ചരക്കു നീക്കത്തിന് ഉപയോഗിക്കുന്ന എഎന്‍ 32 ട്രാന്‍സ്പോര്‍ട്ട് വിമാനവുമാണ് പരീക്ഷണ ലാന്‍ഡിങ്ങിന് ഉപയോഗിക്കുന്നത്.ഒക്ടോബര്‍ 24 ലാണ് പരീക്ഷണ ലാന്‍ഡിങ്.
ഇതിനോടനുബന്ധിച്ച് ലഖ്നൗ-ആഗ്ര ദേശിയ പാതയില്‍ പരീക്ഷണ മേഖലയില്‍ ഗതാഗതം നിരോധിക്കും.
ഇതിന് മുമ്പ് 2015 ല്‍ മിറാഷ് യുദ്ധവിമാനവും 2016 ല്‍ ലഖ്നൗ ആഗ്ര പാതയില്‍ സുഖോയ് വിമാനവുമാണ് പരീക്ഷണ ലാന്‍ഡിങ് നടത്തിയിട്ടുളളത്.