കശ്മീര്‍:ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി.ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പിലാക്കുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കുമെന്നും സൈനികരുടെ ക്ഷേമത്തിനായി വേണ്ട നടപടികള്‍ സര്‍ക്കാര്‍ എടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദീപാവലി ഏവരും പ്രീയപ്പെട്ടവരുടെ കൂടെയാണ് ആഘോഷിക്കുന്നത്.രാജ്യത്തെ സൈന്യം തന്റെ കുടുംബമാണ് അതുകൊണ്ടാണ് താന്‍ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വളരെ വെല്ലുവിളി ഉയര്‍ത്തുന്ന കാലാവസ്ഥയില്‍ പോലും രാജ്യത്തിനായി രാപ്പകല്‍ ഇല്ലാതെ അതിര്‍ത്തി സംരക്ഷിക്കുന്ന സൈന്യത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.