പാറ്റ്ന :ബീഹാറിലേയും ജാര്‍ഖണ്ഡിലേയും കമ്മ്യൂണിസ്റ്റ് ഭീകര നേതാക്കളില്‍ പ്രധാനികളായ സന്ദീപ് യാദവിനും പ്രത്യുമാന് ശര്‍മ്മയ്ക്കും കോടികളുടെ സ്വത്തുക്കള്‍.ഇവരുടെ കുടുംബം നയിക്കുന്നത് ആഡംബര ജീവിതം
എന്‍ഫോഴ്സ്മെന്റ് മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഇവരുടെ മക്കള്‍ ഉയര്‍ന്ന നിലവാരമുളള കോളേജുകളിലാണ് പഠിക്കുന്നത്.കൂടാതെ ഇവര്‍ക്ക് സ്വന്തമായി സ്പോര്‍ട്സ് ബൈക്കുണ്ടെന്നും നിരന്തരം വിമാന യാത്രകള്‍ നടത്തുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
പിടികിട്ടാപ്പുളളിയായ സന്ദീപിനെതിരെ 88 കേസുകളാണ് ഉളളത്.ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപാണ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്.സന്ദീപിന്റെ
ഭാര്യ ഗയാ ജില്ലയിലെ പ്രൈമറി സ്കൂളിലെ അദ്ധ്യാപികയാണ്.
ഇവര്‍ ജോലിക്ക് പോകാറില്ലെങ്കിലും കൃത്യമായി ശമ്പളം ലഭിക്കാറുണ്ടെന്നും ഇവര്‍ക്ക് 80 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഉണ്ടെന്നുമാണ് റിപ്പോര്‍ട്ട്.മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി 13.53 ലക്ഷം രൂപയും ഇവരുടെ പേരില്‍ ഉണ്ട്.
പ്രത്വുമാന് ശര്‍മ്മയ്ക്കെതിരെ 51 കേസുകളാണ് ഉളളത്.ഇയാളെ പിടികൂടുന്നവര്‍ക്ക് 50,000 രൂപയാണ് സര്‍ക്കാര്‍ നല്‍കുക.ഇയാളുടെ മകന് രാഹുല്‍ കുമാറിന്റെ പേരില്‍ ഔറംഗാബാദിലെ ഷോറൂമില്‍ നിന്ന് സ്പോര്‍ട്സ് ബൈക്ക് വാങ്ങിയതിന് തെളിവുണ്ട്.
പ്രത്വുമാന്റേയും സഹോദരന് പ്രമോദിന്റേയും പേരില്‍ 250 ഏക്കര്‍ സ്ഥലമുണ്ട്.83.8 ലക്ഷം രൂപയാണ് ഇതിന്റെ വില.ഇയാളുടെ അനന്തരവള്‍ പൂജ കുമാരി നിരന്തരം വിമാന യാത്രകള്‍ നടത്തുന്നുണ്ടെന്നും മെഡിക്കല്‍ അഡ്മിഷനായി പൂജ 22 ലക്ഷം രൂപ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.