കൊച്ചി: ചെഗുവേര ഇന്ത്യന്‍ യുവത്വത്തെ വഴിതെറ്റിക്കുന്നുവെന്ന് ഹൈക്കോടതി. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ചെഗുവേരയുടെ ടീ ഷര്‍ട്ടും ധരിച്ച് തോന്നിയ പോലെ നടക്കുകയാണ്. എസ്എഫ്ഐക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.
സാക്ഷരതയില്‍ ഒന്നാമതായ കേരളം ഉന്നത വിദ്യാഭ്യാസത്തില്‍ പിറകിലാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ചെഗുവേരയുടെ ടീ ഷര്‍ട്ടും ധരിച്ച് തോന്നിയ പോലെ നടക്കുന്നതാണ് ഇതിന് കാരണം.
ചെഗുവേര ഇന്ത്യന്‍ യുവത്വത്തെ വഴിതെറ്റിക്കുകയാണെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ കലാലയങ്ങളെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കരുതെന്നും ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് പറഞ്ഞു. എസ്എഫ്ഐക്കെതിരായ മാന്നാനം കെഇ കോളേജ് മാനേജ്മെന്റിന്റെ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം.
അതേസമയം പഠിക്കുന്നതും പഠിപ്പിക്കുന്നതുമായ ഇടങ്ങളില്‍ എന്തിനാണ് രാഷ്ടീയപ്രവര്‍ത്തനമെന്നും പള്ളിയിലോ അമ്പലത്തിലോ ധര്‍ണ നടത്താറുണ്ടോ എന്നും കോടതി ചോദിച്ചു. മാന്നാനം കോളേജ് പ്രിന്‍സിപ്പലിനെ ഘെരാവൊ ചെയ്ത വിദ്യാര്‍ത്ഥികള്‍കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും അറസ്റ്റ് വൈകുന്നതെന്തന്ന് കോടതി ആരാഞ്ഞു. സമരത്തില്‍ പങ്കെടുത്തവരെ വേണ്ടി വന്നാല്‍ വീട്ടില്‍ ചെന്ന് അറസ്റ്റ് ചെയ്യണമെന്നും കോടതി വ്യക്തമാക്കി.
സംഘടനാ നേതാക്കളുടെ അറ്റന്‍ഡന്‍സ് ഷോട്ടേജുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പാളിനെ കയ്യേറ്റം ചെയ്തത്.