ശ്രീനഗര്‍:ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജമ്മു കശ്മീരിലെ ഗുരെസിയിലാണ് മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്.
പ്രധാനമന്ത്രി ആയതിനുശേഷം നരേന്ദ്രമോദി സൈനികര്‍ക്കും ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കൊപ്പവുമാണ് ദീപാവലി ആഘോഷിച്ചത്. ഈ കൊല്ലവും ആ പതിവ് അദ്ദേഹം തെറ്റിച്ചില്ല.
2014 ല്‍ ജമ്മുകശ്മീരിലെ സിയാച്ചിനില്‍ സൈനിക പോസ്റ്റിലാണ് മോദി ദീപാവലി ആഘോഷിച്ചത്.2015 ല്‍ പഞ്ചാബിലെ ഇന്ത്യ പാക് അതിര്‍ത്തിയിലും 2016 ല്‍ ഹിമാചലിലെ ചാങ്കോ അതിര്‍ത്തി ഗ്രാമവാസികള്ക്കൊപ്പവുമാണ് പ്രധാന മന്ത്രി ദീപാവലി ആഘോഷിച്ചത്.
കൂടാതെ രാജ്യത്തെ എല്ലാവര്ക്കും ട്വിറ്ററിലൂടെ അദ്ദേഹം ദീപാവലി ആശംസകള്‍ നേര്‍ന്നു