ന്യൂഡല്‍ഹി:ചികിത്സ വിസക്കായി അപേക്ഷിച്ച പാകിസ്ഥാനികള്‍ക്ക് ദീപാവലി സമ്മാനം നല്കി സുഷമ സ്വരാജ്.ചികിത്സ വിസക്കായി അപേക്ഷിച്ചവര്‍ക്ക് വിസ അനുവദിക്കുമെന്ന് സുഷമ സ്വരാജ് പറഞ്ഞു.ട്വിറ്ററിലൂടെയാണ് മന്ത്രി ഈ വിവരം അറിയിച്ചത്.
ഇന്ത്യയിലേക്കുളള ചികിത്സ വിസക്കായി കാത്തിരിക്കുന്ന അര്‍ഹരായ എല്ലാവര്ക്കും രേഖകള്‍ പരിശോധിച്ചതിന് ശേഷം വിസ അനുവദിക്കുമെന്നാണ് സുഷമ സ്വരാജ് ട്വീറ്റില്‍ വ്യക്തമാക്കിയത്. ഇതിനോടനുബന്ധിച്ച് 5 പാകിസ്ഥാനികള്‍ക്ക് ഒക്ടോബര്‍ 18 ന് ഇന്ത്യയിലേക്കുളള് മെഡിക്കല്‍ വിസ അനുവദിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്നങ്ങള്‍ രോഗികള്‍ക്ക് ചികിത്സ സഹായം ലഭിക്കുന്നതിന് തടസമാവരുതെന്ന സുഷമ സ്വരാജിന്റെ നിലപാട് നിരവധി തവണ പ്രശംസ നേടിയിരുന്നു.