കൊച്ചി: സംസ്ഥാനത്തെ നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെയുള്ള മതം മാറ്റം ഭരണഘടനാ വിരുദ്ധമാണ്.
തൃശൂർ സ്വദേശി ശ്വേതയുടെ കേസ് പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതി പരാമർശം.
മതംമാറ്റ കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവ കണ്ടെത്തി കർശന നടപടി സ്വീകരിക്കണം. പൊലീസ് ഇക്കാര്യം അന്വേഷിച്ച് കേസെടുക്കണമെന്നും കോടതി പറഞ്ഞു.