കൊച്ചി: നടിയെ ആക്രമിച്ച ദിവസം ചികിത്സയിലായിരുന്നെന്ന് ദിലീപ് വ്യാജരേഖ ഉണ്ടാക്കിയതായി അന്വേഷണസംഘം കണ്ടെത്തി. നടി ആക്രമിക്കപ്പെട്ട കഴിഞ്ഞ ഫെബ്രുവരി 17 മുതല്‍ 21 വരെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്ന രേഖകളാണ് ചമച്ചിട്ടുള്ളത്.
ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തില്‍ രേഖകള്‍ തയാറാക്കിയതെന്ന് ഡോക്ടര്‍ പൊലീസിന് മൊഴിനല്‍കി.
ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ മൊഴിയും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.