എഡ്ജ് വുഡ് :അമേരിക്കയില്‍ വെടിവെപ്പ്.വടക്കുകിഴക്കന്‍ അമേരിക്കയിലെ എഡ്ജ് വുഡിലെ ഇമ്മോര്ട്ടണ് ബിസിനസ് പാര്ക്കിന് നേരെയാണ് ആക്രമണം ഉണ്ടായത്.വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു.രണ്ട് പേര്‍ക്ക് പരിക്ക്.
37 കാരനായ റാഡീ ലബീബ് പ്രിന്‍സ് ആണ് വെടിവെപ്പ് നടത്തിയതെന്ന് ഹാര്‍ഫോര്‍ഡ് പോലീസ് അറിയിച്ചു.എന്നാല്‍ ആക്രമണത്തിന്‍െറ കാരണം എന്തെന്ന് വ്യക്തമല്ല.
സോഷ്യല്‍ മീഡിയ വഴി പോലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തു വിട്ടിട്ടുണ്ട്.ഇയാള്‍ ആയുധ ധാരിയാണെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്ക്കുന്നതു കൊണ്ട് അടുത്തുളള സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.