കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിൽ ബ്രസീലും ഘാനയും ക്വാർട്ടറിൽ. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഹോണ്ടുറാസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്.
മഞ്ഞപ്പടയ്ക്കായി ബ്രണ്ണർ ഇരട്ട ഗോൾ നേടി. കളിയുടെ 11, 56 മിനിട്ടുകളിലായിരുന്നു ബ്രണ്ണറുടെ നേട്ടം. മാർക്കോസ് അന്റോണിയോയുടെ വകയായിരുന്നു മൂന്നാം ഗോൾ.
ഞാറാഴ്ച നടക്കുന്ന ക്വാർട്ടറിൽ ജർമ്മനിയെ ബ്രസീൽ നേരിടും.
നൈജറിനെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഘാന കീഴടക്കിയത്.