ഗാന്ധിനഗര്‍ :ഗുജറാത്ത് ഇലക്ഷന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് യുദ്ധം ആരംഭിച്ചു കഴിഞ്ഞു.
ഗുജറാത്ത് ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും തമ്മിലാണ് വാക്പോര് ആരംഭിച്ചിരിക്കുന്നത്.ഇരു പാര്‍ട്ടികളും സമൂഹ മാദ്ധ്യമങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുളള വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങില്‍ തരംഗമായിരിക്കുന്നത്.
ബിജെപി നേതാവായ വിജയ് ചൗതയ്വാലേ ആണ് വിഡിയോ ട്വീറ്റ് ചെയ്തത്.മൗക്ക മൗക്ക എന്ന തുടങ്ങുന്ന പരസ്യചിത്രമാണ് ഈ വീഡിയോ. 2002 മുതല്‍ ഗുജറാത്ത് ഇലക്ഷനില്‍ കോൺഗ്രസ് നേരിടുന്ന തോല്‍വിയെയാണ് വീഡിയോയിലൂടെ പരിഹസിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രി സൃമിതി ഇറാനിയും വീഡിയോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സംഭവം തരംഗമായിരിക്കുകയാണ്.
2017 ലോക കപ്പില്‍ ഇന്ത്യ പാകിസ്ഥാന് മത്സരത്തിനായി ഇറക്കിയ പരസ്യ ചിത്രത്തില്‍ ഇതുവരെ ഇന്ത്യക്കെതിരെ ജയിക്കാനാകാത്ത പാകിസ്ഥാന്റെ തോല്‍വികളെയാണ് പരാമര്‍ശിക്കുന്നത്.