ന്യൂഡല്‍ഹി :അമേരിക്ക ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിലിനായി പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്.
ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടായ പ്രകടമായ മാറ്റങ്ങള്‍ ഇന്ത്യയിലെ മികച്ച തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ഥികളെ പ്രേരിപ്പിക്കുന്നു .വികസിത രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയും ഇന്ത്യക്കാരെ സ്വന്തം രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 38 ശതമാനം മുതല്‍ 48 ശതമാനം വരെയാണ് അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും തൊഴില്‍ അന്വേഷിച്ചു പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയത്.എന്നാല്‍ ആഗോളതലത്തില്‍ 5 ശതമാനമാണ് മറ്റു രാജ്യങ്ങളില്‍ തൊഴിനായി പോകുന്ന ഇന്ത്യക്കാരില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇടിവ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിരോധന നിലപാടും യൂറോപ്യന്‍ യൂണിയനില്‍ നിന്നുളള ബ്രിട്ടന്റെ പിന്‍വാങ്ങലുമാണ് ഈ രാജ്യങ്ങളിലേക്കുളള ഇന്ത്യന്‍ തൊഴിലാളികളുടെ ഒഴുക്കില്‍ കുറവ് വരുത്താന്‍ മറ്റൊരു കാരണം.
ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ വിലയില്‍ ഉണ്ടായ ഇടിവും തൊഴിലിനായി അങ്ങോട്ടേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.