ന്യൂഡല്‍ഹി : ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോദ്ധ്യയില്‍ ഇന്ന് രണ്ട് ലക്ഷം ദീപങ്ങള്‍ തെളിയും.രണ്ടായിരം സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ദീപങ്ങള്‍ തെളിയിക്കുന്നത്.ഇതിലൂടെ ഗിന്നസ്സ് ലോക റെക്കോഡിന് ലക്ഷ്യമിടുകയാണ് അയോദ്ധ്യ.
മണ്ചിരാതുകളെല്ലാം ഇന്നലെ തന്നെ നിരത്തിക്കഴിഞ്ഞു.ഒരു കുട്ടി 40 ദീപങ്ങള്‍ ആണ് തെളിയിക്കേണ്ടത്.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആദ്യ ദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്യും.
154,000 ദീപങ്ങള്‍ 5 മിനിറ്റ് നേരത്തേക്ക് കെടാതെ തെളിഞ്ഞു നില്‍ക്കണമെന്നാണ് ഗിന്നസ്സ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.