ന്യൂയോർക്ക് : വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ദീപാവലിയുടെ ഭാഗമായി ന്യൂ ജഴ്സിയിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത ഡൊണൾഡ് ട്രംപ് ദീപം തെളിയിച്ച് ദീപാവലി ആഘോഷിച്ചു.
യു എന്നിലെ അമേരിക്കൻ അംബാസഡർ നിക്കി ഹാലെ , ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥ സീമ വർമ്മ എന്നിവർ ഉൾപ്പെടെ ഇന്ത്യൻ വംശജരായ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. ട്രംപിന്റെ മകൾ ഇവാൻക ട്രംപും ആഘോഷത്തിൽ പങ്കെടുത്തു.
ജോർജ്ജ് ബുഷ് അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്താണ് ഔദ്യോഗികമായി ദീപാവലി ആഘോഷം ആരംഭിച്ചത് . എന്നാൽ ബുഷ് ആഘോഷത്തിൽ പങ്കെടുത്തിരുന്നില്ല . അതേ സമയം ബാരക്ക് ഒബാമ നേരിട്ട് പങ്കെടുത്ത് ദീപാവലി ആഘോഷിച്ചിരുന്നു.