ആലപ്പുഴ : സ്ത്രീ ശാക്തീകരണം എന്നത് വെറും വാക്കില്‍ ഒതുക്കാന്‍ ഉള്ളതല്ലെന്ന് തെളിയിക്കുകയാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ ഒരു കൂട്ടം വീട്ടമ്മമാര്‍ .വനിതാ സെല്‍ഫി എന്ന പേരില്‍ ഇവന്റ് മാനേജ്മെന്റ് മുതല്‍ ചായകച്ചവടം വരെ നടത്തുകയാണ് ഇവിടുത്തെ 50 ഓളം വീട്ടമ്മമാര്‍ .
വീട്ടമ്മമാര്‍ നടത്തുന്ന വിപ്ലവം .അതാണ് വനിതാ സെല്‍ഫിയ്ക്ക് ഒറ്റവാക്കില്‍ ഉള്ള നിര്‍വചനം .
കല്യാണ ആലോചന മുതല്‍ കല്യാണ ഭക്ഷണം വിളമ്പല്‍ വരെ .ആഘോഷങ്ങള്‍ക്ക് മാത്രമല്ല രാഷ്ട്രീയ സാംസ്കാരിക സമ്മേളനങ്ങളുടെ നടത്തിപ്പിനും 50 ഓളം വരുന്ന ഈ വീട്ടമ്മമാര്‍ റെഡി .അതും പ്രൊഫഷണല്‍ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പികളോട് കിടപിടിക്കത്തക്ക വിധത്തിൽ.
ഇതു മാത്രമല്ല ഹോട്ടലും,കറിക്കൂട്ടുകളുടെ വിൽപ്പനയും ഒക്കെ തകൃതിയായി നടക്കും.
ആലപ്പുഴയില്‍ മാത്രം ഒതുങ്ങി നിന്ന ഇവുടെ പ്രവര്‍ത്തനം ഇപ്പോള്‍ മറ്റു ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.നൂതന ആശയം കൊണ്ട് പുതിയ ഉയരങ്ങള്‍ കീഴ്പ്പെടുത്താന്‍ ഉള്ള പ്രയ്നത്തിലാണ് ഇവര്‍ ഓരോരുത്തരും .