ഡൽഹി: ധൻ തേരസിന്റെ ആഘോഷത്തിമിർപ്പിലാണ് ഡൽഹി. സ്വര്‍ണമുള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങി ഐശ്വര്യത്തിന്റെ ദിനങ്ങളെ വരവേല്‍ക്കുന്ന ചടങ്ങാണ് ധൻ തേരസ്.
രാവിനെ പകലാക്കിമാറ്റി വെളിച്ചത്തിന്റെ ഉത്സവത്തെ സ്വീകരിക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ മത്സരിക്കുന്ന കാഴ്ചയാണ് ഡൽഹിയിലെവിടെയും. ദീപാവലി ആഘോഷങ്ങളുടെ ആദ്യ ദിനമാണ് ധന് തേരസ്.
ദീപാവലിയ്ക്ക് സർവ ഐശ്വര്യങ്ങളെയും വരവേൽക്കുന്നതിന്റെ തിരക്കിലാണ് ഡൽഹി നഗരം. ധൻ ധേരസിനെ വരവേൽക്കുന്നതിനായി വിപണികളെല്ലാം സജീവമാണ്..’ധൻ ‘എന്നാൽ സമ്പത്തു എന്നും ‘തേരസ് ‘ എന്നാൽ 13 എന്നുമാണ് അർത്ഥം.ഇതിനെ ‘ധന്വന്തരി ത്രിദാസി ‘എന്നും പറയുന്നു.
ഈ ദിവസം ലക്ഷ്മി ദേവിക്ക് സ്വർണ്ണം ,വെള്ളി,മറ്റു പുതിയ പാത്രങ്ങൾ എന്നിവ വച്ച് ആരാധിക്കുന്നു.അമ്മയായ ലക്ഷ്മി ദേവിയെ വീട്ടിലേക്ക് സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. മധുര പലഹാരങ്ങൾ ഇല്ലാതെ ഒരു ദീപാവലി ഇല്ല. ധൻ തേരസ് ദിനത്തിൽ മധുര പലഹാരങ്ങൾ വാങ്ങാനും വലിയ തിരക്കാണ്.
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ദീപാവലി ആഘോഷത്തിന്റെ തുടക്കം കൂടിയാണ് ധൻ തേരസ്.