പൂനെ : വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മാദ്ധ്യമങ്ങിലൂടെ പരിഹരിക്കാനല്ല,മറിച്ച് പ്രവർത്തികളിലൂടെ പരിഹരിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അനുപം ഖേർ.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ അദ്ദേഹം തന്റെ മുപ്പതു വർഷത്തെ അഭിനയജീവിതത്തെ കുറിച്ചുള്ള ഓർമ്മകൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു.
വിദ്യാർത്ഥികളുമായി നേരിട്ടുള്ള ആശയവിനിമയത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അദ്ധ്യാപകരും,ജീവനക്കാരുടെയും യോഗം അദ്ദേഹം വിളിച്ചു ചേർത്തു.
ഈ മാസം 11 നാണ് അനുപംഖേറിനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചത്.