തിരുവനന്തപുരം : കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തകരെ കൊല്ലുന്നത് തുടർന്നാൽ കൊലയാളികളുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി വക്താവ് സരോജ് പാണ്ഡെക്കെതിരെ സിപിഎമ്മുകാരുടെ സൈബർ തെറീവിളി. സരോജ് പാണ്ഡെയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഎമ്മുകാർ തെറിവിളിയുമായെത്തിയത് .
സരോജ പാണ്ഡെയെ ബലാത്സംഗം ചെയ്യുമെന്നും കയ്യും കാലും വെട്ടിക്കളയുമെന്നും ഭീഷണികളുണ്ട് . വെട്ടുകിളി ആക്രമണം പോലെ സരോജ പാണ്ഡെയുടെ ഫേസ്ബുക്ക് പോസ്റ്റിൽ മലയാളത്തിലുള്ള തെറിവിളികൾ കമന്റുകളായിട്ടാണ് സിപിഎം അനുഭാവികളുടെ പ്രതികരണം . സ്ത്രീവിരുദ്ധവും അങ്ങേയറ്റത്തതുമായ അസഭ്യമാണ് ഉപയോഗിച്ചിരിക്കുന്നത് .
നേരത്തെ വിദേശ ചിത്രകാരി വരച്ച ചെഗുവേരയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് എബിവിപി ദേശീയ സമിതി അംഗം ഹരിത എസ് സുന്ദറിനെതിരെയും സിപിഎം സൈബർ തെറിവിളി നടത്തിയിരുന്നു . ഇതിനെതിരെ ഹരിത കൊടുത്ത കേസ് അന്വേഷണത്തിലാണ് .
സരോജ പാണ്ഡെക്കെതിരെ നടന്ന സൈബർ തെറിവിളി ആക്രമണം..
https://drive.google.com/open?id=0ByZrmiKRUp7LRFpaLVZNdXJnLUU