കോഴിക്കോട് : വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് കേസിൽ മുഖ്യമന്ത്രി പിണറായിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് ഹസൻ പ്രസ്താവിച്ചത്.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കാതെ പിടിവാശി കാണിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയം ജനിപ്പിക്കുന്നു. ഇതുസംബന്ധിച്ച് വി.ഡി.സതീശന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടും നല്‍കാത്ത മുഖ്യമന്ത്രിയുടെ നടപടി ശരിയല്ല,
ഹര്‍ത്താലിനോട് വിയോജിക്കുന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.