ലഖ്നൗ : താജ്മഹൽ ആര് എന്തിനു വേണ്ടി നിർമ്മിച്ചുവെന്നത് പ്രസക്തമല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
താജ്മഹലിന്റെ നിർമ്മാണത്തിനു പിന്നിലുള്ളത് ഭാരതീയരായ ഓരോ തൊഴിലാളികളുടെയും രക്തവും,വിയർപ്പുമാണ്.അതിനാണ് പ്രസക്തിയുള്ളത്.
ആഗ്ര സന്ദർശിക്കാനെത്തുന്ന ഓരോ വിനോദ സഞ്ചാരികളുടെയും താല്പര്യങ്ങൾക്കും,സുരക്ഷിതത്വത്തിനുമാണ് സർക്കാർ പ്രഥമപരിഗണന നൽകുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ആഗ്രയിലെ വിനോദസഞ്ചാര പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി ഈ മാസം 26 ന് അദ്ദേഹം ആഗ്രയിലെത്തും.
ഇതിന്റെ ഭാഗമായി താജ്മഹലും,ആഗ്രകോട്ടയും അദ്ദേഹം സന്ദർശിക്കും.