ടോക്കിയോ : ലോകത്തിലെ തന്നെ നമ്പർ വൺ മുട്ട വ്യവസായ സംരംഭകരായ ജപ്പാനിലെ ഐഎസ്ഇ ഫുഡ്സ് ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ അത്യാധുനിക പൗൾട്രി ഫാം ആരംഭിക്കുന്നു.
കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ മൂന്ന് ദിവസത്തെ ജപ്പാൻ സന്ദർശനത്തിനിടയിൽ ഐഎസ്ഇ ഫുഡ്സ് ചെയർമാൻ ഹികൊനോബുമായി ചർച്ച നടത്തിയിരുന്നു.തുടർന്നാണ് ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ അത്യാധുനിക പൗൾട്രി ഫാം ആരംഭിക്കാൻ തീരുമാനിച്ചത്.
ജപ്പാനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പൗൾട്രി ഫാമുമായി ബന്ധപ്പെട്ട അത്യാധുനിക സാങ്കേതിക കാര്യങ്ങളിൽ പരിശീലനവും ഐഎസ്ഇ ഫുഡ്സ് നൽകുന്നുണ്ട്.
2015-2016 കാലയളവിൽ ഇന്ത്യയിൽ 729.21 മില്യൺ പൗൾട്രി ഫാമുകളാണ് ഉണ്ടായിരുന്നത്.ഈ കാലയളവിൽ 82.93 ബില്യൺ മുട്ട ഉദ്പാദനവും ഉണ്ടായതായി ലൈവ് സ്റ്റോക്ക് സെൻസസ് സാക്ഷ്യപ്പെടുത്തുന്നു.