തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിലുള്ളത് ഗുരുതരമായ ആരോപണങ്ങളെന്ന് കെപിസിസി ഉപാദ്ധ്യക്ഷൻ വിഡി സതീശൻ.
സർക്കാർ സ്വാഭാവികനീതി ലഭ്യമാക്കിയില്ല. വിഷയത്തെ ഗൗരവത്തോടെ കാണുന്നുവെന്നും ഹൈക്കമാന്റിനെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അഭിപ്രായം രാഷ്ട്രീയകാര്യസമിതി യിൽ ഉന്നയിക്കുമെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് വ്യക്തമാക്കി.
ഇത്രയും പ്രാധാന്യമുള്ള ഒരു റിപ്പോർട്ട് ഒരു ദിവസത്തെ അടിയന്തര സമ്മേളനം വിളിച്ച് സഭയുടെ മേശപ്പുറത്ത് വെച്ചുകൂടെയെന്നും സതീശൻ ചോദിച്ചു.