ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ തീപിടുത്തം. പുലർച്ചെ മൂന്ന് മണിയോടെയാണ് സൗത്ത് ബ്ലോക്കിലെ രണ്ടാം നിലയിലുള്ള 242-ാം നമ്പർ മുറിയിൽ തീപിടുത്തമുണ്ടായത്.
കമ്പ്യൂട്ടർ സിപിയുവിൽ നിന്നാണ് തീ പടർന്നത്. 20 മിനിറ്റിനകം സ്ഥിതി നിയന്ത്രണ വിധേയമാക്കിയെന്ന് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.