തിരുവനന്തപുരം: ചുവപ്പ്- ജിഹാദി ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നിർവഹിക്കും. സമ്മേളനത്തിൽ അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും.
ഈ മാസം മൂന്നാം തീയതി പയ്യന്നൂരിലാണ് അമിത്ഷാ ജനരക്ഷാ യാത്രയുടെ ഉദ്ഘാടനം നടത്തിയത്. തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, നിതിൻഗഡ്കരി, രവിശങ്കർ പ്രസാദ്, മഹേഷ് ശർമ്മ അടക്കമുള്ള ബിജെപി നേതാക്കൾ വിവിധ സ്ഥലങ്ങളിൽ യാത്രയ്ക്കൊപ്പം ചേർന്നു.
വൻജനപങ്കാളിത്തമായിരുന്നു ജനരക്ഷാ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത.