സന്നിധാനം: എ.വി ഉണ്ണികൃഷ്ണൻ നമ്പൂതിരി ശബരിമല പുതിയ മേൽശാന്തി. തൃശൂർ കൊടകര സ്വദേശിയാണ് മംഗലത്ത് അഴകത്ത് മനയിലെ എ.വി ഉണ്ണികൃഷ്ണൻ നമ്പൂതിരി.
കൊല്ലം മൈനാകപ്പള്ളി സ്വദേശി അനീഷ് നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി.
ഒരുവർഷത്തേക്കാണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തിരിക്കുന്നത്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു മേൽശാന്തിമാരുടെ നറുക്കെടുപ്പ്.