ലക്നൗ : ആഗ്ര ഭീം റാവു അംബേദ്കർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് തകർപ്പൻ ജയം . നാല് ജനറൽ സീറ്റുകളിലും എബിവിപി വിജയിച്ചു.
പ്രസിഡന്റായി എബിവിപിയുടെ അഭിഷേക് കുമാർ മിശ്ര തിരഞ്ഞെടുക്കപ്പെട്ടു . വൈസ് പ്രസിഡന്റായി ക്രതിക സോളങ്കിയും ജോയിന്റ് സെക്രട്ടറിയായി കുനാൽ ദിവാകറും വിജയിച്ചപ്പോൾ എബിവിപിയുടെ ചന്ദ്രജിത്ത് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ ഒരു ജനറൽ സീറ്റും എബിവിപിക്ക് ലഭിച്ചിരുന്നില്ല . കോൺഗ്രസിന്റെ എൻഎസ്യു ഐയും സമാജ് വാദി പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയും എബിവിപിയുടെ പ്രകടനത്തിനു മുന്നിൽ നിലംപരിശായി .