കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഗവർണർ പി സദാശിവം മടക്കി. കേരളാ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് അപ്രസക്തമാണെന്നും വിശദീകരണം നൽകണമെന്നും ഗവർണർ നിർദ്ദേശിച്ചു.
കോളേജിലെ പ്രവേശന നടപടി സംബന്ധിച്ച വിധി സാധൂകരിക്കുന്നതിനാണ് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്.
കണ്ണൂർ മെഡിക്കൽ കോളേജ് സർക്കാരുമായി കരാർ ഒപ്പിടാതെ നേരിട്ടാണ് കഴിഞ്ഞവർഷം പ്രവേശനം നടത്തിയത്. ഇത് പരിശോധിച്ച മേൽനോട്ട സമിതി കോളേജിലെ മുഴുവൻ വിദ്യാർഥികളുടെയും പ്രവേശനം റദ്ദാക്കുകയായിരുന്നു. പ്രത്യേക നിയമ നിർമ്മാണത്തിലൂടെ ഇത് മറി കടക്കാനായിരുന്നു സർക്കാർ ശ്രമിച്ചത്.
ഈ ഓർഡിനൻസാണ് വ്യക്തത ആവശ്യപ്പെട്ട് ഗവർണർ മടക്കിയത്.