തിരുവനന്തപുരം: ബിജെപിക്കെതിരെ സഖ്യം വേണമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് രമേശ് ചെന്നിത്തല. ദേശീയതലത്തിൽ ഒരുമിച്ച് നിൽക്കേണ്ടതിന്റെ സാഹചര്യം വിലയിരുത്തുന്നതിൽ സിപിഎം പരാജയപ്പെട്ടുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, സീതാറാം യെച്ചൂരിയെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി. കോൺഗ്രസുമായി സഹകരണം വേണ്ടെന്ന് കേന്ദ്ര കമ്മിറ്റിയിൽ വോട്ടെടുപ്പില്ലാതെ തീരുമാനിച്ചു. എന്നാൽ പിന്നോട്ടില്ലെന്നും വിഷയം അടുത്ത കേന്ദ്ര കമ്മിറ്റിയിൽ ഉന്നയിക്കുമെന്നും ബംഗാൾ ഘടകം വ്യക്തമാക്കി.