ത്രിപുര : അനധികൃത കന്നുകാലി കടത്തു സംഘത്തിന്റെ ആക്രമണത്തിൽ ബി എസ് എഫ് കമാൻഡിംഗ് ഓഫീസർക്ക് ഗുരുതര പരിക്ക്.
ത്രിപുരയിലെ ബംഗ്ലാദേശ് അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 145 ബറ്റാലിയനിലെ സെക്ക്ന്റ് റാങ്ക് കമാൻഡിംഗ് ഓഫീസർ ദീപക്ക് കെ മണ്ഡലിനാണ് പരിക്കേറ്റത്.
ഇദ്ദേഹത്തെ വിദഗ്ദ ചികിൽസക്കായി എയർ ആംബുലൻസിൽ കൊൽക്കത്തയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെ ബെലർദേപ അതിർത്തിക്കു സമീപമായിരുന്നു സംഭവം.നൈറ്റ് പട്രോളിംഗിനിടയിൽ വാഹനം പരിശോധിക്കാൻ ശ്രമിച്ച ദീപക്കിനെ സംഘം ആക്രമിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറിലും ഇത്തരത്തിൽ അനധികൃത കന്നുകാലി കടത്തു സംഘത്തിന്റെ ആക്രമണത്തിനിരയായി ബി എസ് എഫ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടിരുന്നു.